എഡിറ്റര്‍
എഡിറ്റര്‍
അങ്കമാലിയ ഡയറീസ് ടീം നടത്തിയത് നിയമലംഘനം: വാഹനം തടഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ ഡി.വൈ.എസ്.പിയോട് വിശദീകരണം തേടുമെന്ന് എസ്.പി
എഡിറ്റര്‍
Sunday 19th March 2017 12:01pm

മൂവാറ്റുപുഴ: അങ്കമാലി ഡയറീസ് സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും വഴിതടഞ്ഞ പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് എസ്.പി എ.വി. ജോര്‍ജ്.

സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്.പി പറഞ്ഞു. മോട്ടോര്‍ വാഹനനിയമപ്രകാരവും ഗ്ലാസുകള്‍ പൂര്‍ണമായും മറച്ചത് തെറ്റാണ്.

നിയമലംഘനം കണ്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. സംഭവത്തില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ. ബിജുമോനോട് വിശദീകരണം തേടിയെന്നും എസ്.പി വ്യക്തമാക്കി.

ഇന്നലെ മൂവാറ്റുപുഴയില്‍ വച്ച് സിനിമാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ സദാചാര അതിക്രമമുണ്ടായെന്നാണ് പരാതി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിലെ കോളജില്‍ നടന്ന പ്രോഗ്രാമിനു ശേഷം കൊച്ചിയിലേക്കു പോകുകയായിരുന്നു സിനിമാ പ്രവര്‍ത്തകര്‍. നായിക ബിന്നി ബെഞ്ചമിനുള്‍പ്പെടെയുള്ള അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായെത്തിയ വാഹനം തടഞ്ഞു നിര്‍ത്തി ഇവരെ അപമാനിച്ചുവെന്നാണ് പരാതി.


Dont Miss Lജനകീയ നേതാക്കന്മാരെ തിരിച്ചു കൊണ്ട് വരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ


പൊലീസ് തങ്ങള്‍ക്കുനേരെ സദാചാര പൊലീസിങ്ങാണ് നടത്തിയതെന്ന് ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് ഇന്നലെ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു അങ്കമാലി ഡയറീസ് ടീമിന്റെ പരാതി.

ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ട് അലങ്കരിച്ചിരുന്ന വാഹനം നഗരത്തിലെ ഗ്രാന്‍ഡ് സെന്റര്‍ മാളിനു മുന്നില്‍ പൊലീസ് വാഹനം വട്ടമിട്ടു നിര്‍ത്തി പരിശോധിച്ചിരുന്നു.

വാഹനത്തിനുള്ളില്‍ സ്ത്രീയായി ബിന്നി മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടില്‍ പീഡനമൊക്കെ അരങ്ങേറുകയാണെന്നും സ്റ്റിക്കറൊട്ടിച്ചു പുറത്തു നിന്നു നോക്കിയാല്‍ അകം കാണാത്ത വിധത്തിലാക്കിയ ശേഷം വാഹനത്തില്‍ പെണ്‍കുട്ടിയുമായി എന്തു ചെയ്യുകയാണെന്നും മറ്റും ചോദിച്ചു പൊലീസ് വിരട്ടിയെന്നു ബിന്നി പറയുന്നു.

വാഹനം ചിത്രത്തിന്റെ പരസ്യത്തിനു വേണ്ടി തയാറാക്കിയതാണെന്നും ഇതിന് അനുവാദം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് പിന്മാറിയില്ല. പിന്നീട് വാഹനത്തിന്റെയും അഭിനേതാക്കളുടെയുമൊക്കെ ചിത്രമെടുത്ത ശേഷമാണ് ഇവര്‍ പിന്മാറിയത്. നാട്ടുകാര്‍ കൂടിയതോടെ മൂവാറ്റുപുഴയില്‍ നിന്ന് എത്രയും വേഗം പൊയ്‌ക്കൊള്ളണമെന്നു നിര്‍ദേശിച്ച ശേഷം പൊലീസ് സ്ഥലം വിട്ടുവെന്ന് ഇവര്‍ പറഞ്ഞിരുന്ു.

അതേസമയം പൂര്‍ണമായും സ്റ്റിക്കറുകളും പെയിന്റും ഉപയോഗിച്ചു മറച്ച വാഹനം അതിവേഗത്തില്‍ കടന്നു പോകുന്നതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടതിനാലാണു വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചതെന്നായിരുന്നു മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ. ബിജുമോന്‍ പറഞ്ഞത്.

Advertisement