ആലുവ: അങ്കമാലിയില്‍ ഇറച്ചിക്കടയില്‍ ബോംബ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് പിടിയിലായി. അങ്കമാലി സ്വദേശി കലേഷിനെയാണ് ആലുവ എ.എസ്.പിയുടെ സ്‌ക്വാഡ് ഇന്നലെ ആലുവ കോടതി പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്തത്.

ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരുന്നതായാണ് സൂചന. ബോംബു വച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം ആലുവ എഎസ്പിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.