എഡിറ്റര്‍
എഡിറ്റര്‍
അഞ്ജു നേടിയത് വെള്ളിയല്ല, സ്വര്‍ണ്ണം
എഡിറ്റര്‍
Tuesday 14th January 2014 7:59am

anju-boby-george

ബാംഗ്ലൂര്‍: 2005ല്‍ മൊണോക്കയില്‍ നടന്ന ലോക അത്‌ലറ്റിക്‌സിലെ ലോങ് ജംപ് സ്വര്‍ണ്ണം ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ജു ബോബി ജോര്‍ജിന് സ്വന്തം.

സ്വര്‍ണ്ണം നേടിയിരുന്ന റഷ്യക്കാരി തത്യാന കൊടോവയെ ഉത്തേജകം ഉപയോഗിച്ചതിന്റെ പേരില്‍ അയോഗ്യയാക്കിയതിനെത്തുടര്‍ന്നാണ് അഞ്ജുവിന് സ്വര്‍ണ്ണം സ്വന്തമായത്.

ലോക റാങ്കിങ്ങിലെ ആദ്യ എട്ടുസ്ഥാനക്കാരാണ് ലോക അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുക.

ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ താരം നേടുന്ന ആദ്യ സ്വര്‍ണ്ണമാണിത്. ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് രാജ്യന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ഔദ്യോഗികമായി ഫലം പുറത്ത് വിട്ടത്.

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി ശേഖരിച്ചിരുന്ന സാംപിള്‍ പരിശോധനയിലാണ് മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

Advertisement