എഡിറ്റര്‍
എഡിറ്റര്‍
അഞ്ജലി മേനോന്റെ പുതിയ ചിത്രം എല്‍ ഫോര്‍ ലവ്
എഡിറ്റര്‍
Friday 10th January 2014 1:35pm

nithya,nazriya,parvathy

സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് അഞ്ജലി മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് എല്‍ ഫോര്‍ ലവ് എന്നു പേരിട്ടു.

അഞ്ജലി മേനോന്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്.

ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരുടെ ശക്തമായ നായക നിരയ്‌ക്കൊപ്പം നിത്യ മേനോന്‍, പാര്‍വതി മേനോന്‍, നസ്‌റിയ എന്നിവരും നായികമാരായി എത്തുന്നുണ്ട്.

ഗോപീ സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ സമീര്‍ താഹിര്‍ ആണ്. എറണാകുളം, ബംഗലൂരൂ, പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷന്‍.

അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്ന് രൂപീകരിച്ച എ ആന്‍ഡ് എ റിലീസായി മെയ് 9ന് ചിത്രം തിയറ്ററുകളിലെത്തും.

Advertisement