എഡിറ്റര്‍
എഡിറ്റര്‍
കൊലവെറി കമ്പോസര്‍ അനിരുദ്ധ് വരുണ്‍ മണിയനോട് ക്ഷമ ചോദിച്ചു
എഡിറ്റര്‍
Thursday 23rd January 2014 12:29am

anirudh

കൊലവെറി കമ്പോസര്‍ അനിരുദ്ധ് നിര്‍മ്മാതാവ് വരുണ്‍ മണിയനോട് ക്ഷമയഭ്യര്‍ത്ഥിച്ചു. താന്‍ സംഭവത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും പണം കൗണ്‍സില്‍ വഴി തിരികെ ഏല്‍പ്പിക്കാമെന്നും അനിരുദ്ധ് പ്രസ്താവനയിലൂടെ അറിയിച്ചു.

സംഭവം അടഞ്ഞ അധ്യമായി കാണണമെന്നും പരാതി പിന്‍വലിക്കണമെന്നും അനിരുദ്ധ് വരുണിനോട് അഭ്യര്‍ത്ഥിച്ചു. വരുണിന്റെ അടുത്ത ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ താന്‍ തയ്യാറാണെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.

പുതിയ തമിഴ് ചിത്രത്തിന് കമ്പോസ് ചെയ്യാന്‍ കരാറൊപ്പിട്ട് പൈസ വാങ്ങിയ അനിരുദ്ധ് ഒടുവില്‍ പിന്‍മാറിയെന്ന് കാണിച്ചാണ് നിര്‍മ്മാതാവ് വരുണ്‍ അനിരുദ്ധിനെതിരെ രംഗത്തെത്തിയിരുന്നത്.

തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് വരുണ്‍ മണിയന്‍ പരാതി നല്‍കിയിരുന്നത്. അനിരുദ്ധ് ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്യുന്നതിനായി 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും പിന്നീട് വിസ്സമ്മതിച്ചുവെന്നുമായിരുന്നു പരാതി

Advertisement