എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കസുകളില്‍ ആനയെ ഉപയോഗിക്കുന്നത് നിരോധിച്ചു
എഡിറ്റര്‍
Saturday 16th November 2013 2:45pm

elephant-circus

മുംബൈ: രാജ്യത്തെ സര്‍ക്കസ് കമ്പനികളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്താനായി ആനകളെ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവായി.

ഒന്‍പത് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഈ ഉത്തരവിറക്കിയത്. സര്‍ക്കസ് കൂടാരങ്ങളില്‍ മൃഗങ്ങള്‍ നേരിടുന്ന ക്രൂരതയുടെയും പീഡനങ്ങളുടെയും പശ്ചാത്തലത്തിലാണിത്.

മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പെറ്റ (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്), എന്‍.ജി.ഒയായ ആനിമല്‍ രാഹത്ത് എന്നിവയുടെ പ്രതിനിധികളും അന്വേഷണസെഘത്തില്‍ ഉണ്ടായിരുന്നു.

മുറിവേറ്റതും പ്രായമേറിയതുമായ മൃഗങ്ങളെ സര്‍ക്കസില്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

രോഗമുള്ളതും പ്രായമേറിയതും രജിസ്റ്റര്‍ ചെയ്യാത്തതുമായ മൃഗങ്ങളെ അഭ്യാസങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ക്കസ് കമ്പനികള്‍ക്ക് നോട്ടീസയയ്ക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘സര്‍ക്കസ് കൂടാരങ്ങളില്‍ അരങ്ങേറുന്ന ക്രൂരതകള്‍ കാരണമാണ് പല രാജ്യങ്ങളിലും മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചത്.’ പെറ്റ അധികൃതര്‍ പറ.ുന്നു.

2012 നവംബറിലായിരുന്നു അന്വേഷണം ആരംഭിച്ചത്.

Advertisement