എഡിറ്റര്‍
എഡിറ്റര്‍
സര്‍ട്ടിഫിക്കറ്റില്‍ ആകാമെങ്കില്‍ ആചാരത്തിലും ജാതിയതയാകാം; വെടിക്കെട്ടിന് വേണ്ടി വാദിച്ച് അനില്‍ അക്കരെ എം.എല്‍.എ
എഡിറ്റര്‍
Friday 24th February 2017 4:49pm

 

വടക്കാഞ്ചേരി: പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് പ്രകൃതിയ്ക്ക് ദോഷമല്ലെന്നും വെടിക്കെട്ട് നിരോധിക്കരുതെന്നും വട്ടാക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെ. വെടിക്കെട്ട് മലയാളികളുടെ ആചാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘

മച്ചാട് മാമാങ്കത്തിന് പോയപ്പോള്‍ പലഹാരക്കടയില്‍ കയറി അല്‍പ്പം മധുരം വാങ്ങി. ഇന്നലെ സര്‍ക്കാര്‍ വെടിക്കെട്ട് നിരോധിച്ചു. നാളെ ഇവര്‍ നമ്മുടെ കുതിരകളെ നിരോധിക്കും, സമ്മതിക്കാന്‍ മനസില്ല, മനസ്സില്ല..’ എന്ന് കഴിഞ്ഞ ദിവസം വെടിക്കെട്ടിനെ പിന്തുണച്ചു കൊണ്ട് അനില്‍ അക്കരെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ കുറിച്ച് ഡൂള്‍ ന്യൂസിനോട് സംസാരിക്കവെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.


Also read പിങ്ക് പൊലീസിന്റെ സദാചാര പൊലീസിങ്ങിനു താലികെട്ടി മറുപടി നല്‍കി വിഷ്ണുവും ആതിരയും 


വെടിക്കെട്ടും മാമാങ്കവും ഉള്‍പ്പടെയുള്ളവ മലയാളിയുടെ ആചാരങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ അനില്‍ അക്കര അങ്ങനെയെങ്കില്‍ ജാതിയതേയും അംഗീകരിക്കേണ്ടവരില്ലേ എന്ന് ചോദ്യത്തിന് മറുപടിയായി ജാതിയും മതവും നമ്മുടെ സര്‍ട്ടിഫിക്കറ്റുകളിലും ഭരണഘടനയിലും പറയുന്നുണ്ടല്ലോ പിന്നെ എന്തിനാണ് നാം അതിനെ എതിര്‍ക്കുന്നത് എന്ന് ചോദിക്കുന്നു.

സ്വന്തം വീട്ടിലെ പട്ടിയ്ക്ക് ഭക്ഷണം കൊടുക്കാന്‍ മടിക്കുന്ന ആളുകളാണ് ഇന്ന് ആന സ്‌നേഹം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനകള്‍ക്കെതിരെയുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും അതിന് കഴിയാത്തത് സര്‍ക്കാരിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Dont miss സദാചാര ഗുണ്ടായിസം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: പൊലീസ് തന്നെ സദാചാര ഗുണ്ടകളാവരുതെന്നും വി.എസ് 


മുംബൈയിലും മറ്റും കുതിരപ്പന്തയം നടത്താറുണ്ടെന്നും എന്നാല്‍ അതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും പിന്നെന്തിനാണ് ഇവിടെ ആനയെ ഉത്സവത്തിന് ഇറക്കുന്നതിനെതിരെ പ്രശ്‌നമുയര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ആനകള്‍ക്ക് എതിരെ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശക്തി ഇവിടുത്തെ സര്‍ക്കാരുകള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത വെടിക്കെട്ട് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നില്ലെന്നും ചൈനീസ് പടക്കങ്ങളുപയോഗിക്കുന്നതാണ് മലിനീകരണമുണ്ടാക്കുന്നതെന്നും അതിനാല്‍ ചൈനീസ് പടക്കങ്ങളാണ് നിരോധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് ചൈനീസ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പറയുന്നതെന്നും അനില്‍ അക്കരെ പറഞ്ഞു.

Advertisement