എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു
എഡിറ്റര്‍
Thursday 18th May 2017 11:08am

ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ (60) അന്തരിച്ചു.

സ്വദേശമായ മധ്യപ്രദേശിലെ ബഡ്‌നഗറിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്നു.

മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് ദവേ. കഴിഞ്ഞ വര്‍ഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്. 1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണു ജനനം. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്.


Dont Miss മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ ആരോഗ്യ വകുപ്പിലെ നിയമനം വിവാദത്തില്‍; യോഗ്യതകള്‍ പരിഗണിച്ചാണ് നിയമനമെന്ന് ആരോഗ്യവകുപ്പ് 


ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപ്രതീക്ഷിത വിയോഗമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും വ്യക്തമാക്കി.

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ആരാധ്യനായി കാണുന്ന ദവേ, വലിയ അണക്കെട്ടുകള്‍ പണിയുന്നതിനോട് എതിര്‍പ്പുള്ളയാളാണ്. പ്രകൃതിദത്ത കൃഷിരീതി മുന്നോട്ടുവയ്ക്കുന്ന അദ്ദേഹത്തിനു പക്ഷേ, മാലിന്യം ശുചീകരിക്കുന്ന സാങ്കേതിക വിദ്യ വ്യാജമാണെന്ന നിലപാടാണുള്ളത്.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ചു കൃത്യമായ നിര്‍ദേശങ്ങളും ശക്തമായ നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു.

Advertisement