എഡിറ്റര്‍
എഡിറ്റര്‍
കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്നു മാറ്റാന്‍ സാധ്യത; പകരമെത്തുക ദ്രാവിഡ്
എഡിറ്റര്‍
Saturday 11th March 2017 9:31pm

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയെ നീക്കിയേക്കും. നടന്നുകൊണ്ടിരിക്കുന്നു ഇന്ത്യ- ഓസീസ് പരമ്പരയ്ക്ക് ശേഷമാകും കുംബ്ലെ നായക സ്ഥാനമൊഴിയുക. പരിശീലക സ്ഥാനത്തു നിന്ന് ചുമതലയൊഴിഞ്ഞാലും കുംബ്ലെ ഡയക്ടറായി ടീമിനോടൊപ്പം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read ഗോവയിലും പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; രണ്ടിടങ്ങളില്‍ തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യത


സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ചുമതലയേറ്റ ബി.സി.സി.ഐ സമിതിയുടെ തീരുമാന പ്രകാരമാണ് ഇന്ത്യന്‍ സംഘത്തിന്റെ തലപ്പത്ത് മാറ്റങ്ങള്‍ വരുത്തുന്നത്. ഒരാള്‍ തന്നെ എല്ലാ ടീമുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്ന ഭരണസമിതിയുടെ ആശയത്തിന്റെ ഭാഗമായാണ് കുംബ്ലെയുടെ സ്ഥാനമാറ്റത്തെ വിലയിരുത്തുന്നത്. അങ്ങിനെ വരുമ്പോള്‍ അണ്ടര്‍ -19, ഇന്ത്യ- എ ടീമുകളുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നെയാകും ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരിക.

ബംഗളൂരു ടെസ്റ്റിന് ശേഷം ബി.സി.സി.ഐയുടെ ഭരണ സമിതി കുംബ്ലെയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള മാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ കുംബ്ലെയ്ക്ക് സമിതി സമയം നല്‍കിയിട്ടുണ്ട്. പരിശീലക സ്ഥാനത്ത് നിന്ന് കുംബ്ലെ ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറിയാലും ഇന്ത്യന്‍ സംഘത്തിന് നേട്ടങ്ങളല്ലാതെ നഷ്ടങ്ങളുണ്ടാവുകയില്ല.

പരിശീലകന്‍ ടീമിനൊപ്പം ചിലവഴിക്കുന്ന സമയത്തെക്കാള്‍ ഡയറക്ടര്‍ ടീമിനൊപ്പം ഉണ്ടാവുമെന്നതിനാല്‍ കുംബ്ലെയുടെ സേവനം ടീമിന് അധികാമായി ലഭിക്കും. ഇന്ത്യന്‍ ബാറ്റിംങ് നിരയുടെ വന്മതിലായിരുന്ന രാഹുല്‍ ദ്രാവിഡും സ്പിന്‍ മാന്ത്രികന്‍ കുംബ്ലെയും ടീമിന്റെ തന്ത്ര പ്രധാന സ്ഥാനത്തേക്ക് വരുന്നത് കോഹ്‌ലിക്കും സംഘത്തിനും കൂടുതല്‍ ഊര്‍ജ്ജമാവുകയേള്ളു.

Advertisement