ബാംഗ്ലൂര്‍: ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ ബൗണ്‍സറുകള്‍ വീണ്ടും. ഇത്തവണ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ആരോപണമുന്നയിച്ചിരിക്കുന്നതോ കോണ്‍ഗ്രസും.

ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റു എന്നാണ് താരങ്ങള്‍ക്കെതിരേയുള്ള ആരോപണം. കോണ്‍ഗ്രസ് എം.എല്‍.എ പി.എം അശോക് ഭട്ടാണ് താരങ്ങള്‍ക്കെതിരേ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം നിയമസഭാകമ്മറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ ഇന്ത്യന്‍ താരവും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ കുംബ്ലെ, സെക്രട്ടറി ശ്രീനാഥ്, രാഹുല്‍ ദ്രാവിഡ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.