എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ടെക്‌നിക്കല്‍ ചെയര്‍മാനായി അനില്‍ കുംബ്ലെ
എഡിറ്റര്‍
Thursday 11th October 2012 1:12pm

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവിയിലേക്ക്. ചൊവ്വാഴ്ച്ച ചേര്‍ന്ന ഐ.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് കുംബ്ലെയെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്.

Ads By Google

ഐ.സി.സി ചെയര്‍മാനാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അനില്‍ കുംബ്ലെ. സുനില്‍ ഗവാസ്‌കറായിരുന്നു ഇതിന് മുമ്പ് ഈ സ്ഥാനത്തെത്തിയ ഇന്ത്യക്കാരന്‍.

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷമാണ് കുംബ്ലെ വിരമിച്ചത്.

ബി.സി.സി.ഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി കഴിഞ്ഞ മാസമാണ് കുംബ്ലെ ചുമതലയേറ്റത്.

ഐ.സി.സിയില്‍ സ്ഥാനമേറ്റാലും ബി.സി.സി.ഐയുടെ ചെയര്‍മാന്‍ സ്ഥാനത്ത് കുംബ്ലെ തുടരുമെന്നാണ് അറിയുന്നത്.

Advertisement