ലണ്ടന്‍: അര്‍ബുദ ബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന  ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ മുന്‍ ഇന്ത്യന്‍ ബൗളര്‍ അനില്‍ കുംബ്ലെ സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായിരുന്നു കുംബ്ലെയുടെ സന്ദര്‍ശനം. അതിന്റെ ത്രില്ലിലായിരുന്നു കഴിഞ്ഞ ദിവസം യുവി.

‘തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അത്. വല്ലാത്ത അല്‍ഭുതമായി! ഇതിഹാസ താരവുമായി ചെലവഴിച്ച ദിവസം എനിക്ക് ഏറെ സന്തോഷവും പ്രോത്സാഹനവും നല്‍കി’-കുംബ്ലെയുടെ സന്ദര്‍ശനത്തെക്കുറിച്ച് യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

Subscribe Us:

ശ്വാസകോശത്തിനിടയിലാണ് യുവരാജിന് ട്യൂമര്‍ കണ്ടെത്തിയിരിക്കുന്നത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ ആഴ്ച ആരംഭിച്ചിട്ടുണ്ട്. അസുഖം ഭേദപ്പെട്ട് വരുന്നതായി ആഴ്ചകള്‍ക്ക് മുമ്പ് യുവി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു.

സുഹൃത്തും നടനുമായ റണ്‍വിജയ് സിംഗും കഴിഞ്ഞ ഞായറാഴ്ച യുവിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

2011 ഒക്ടോബര്‍ മാസത്തിലാണ് ട്യൂമര്‍ കണ്ടെത്തിയത്. ജനുവരി 26 നാണ് ചികിത്സക്കായി യുവരാജ് അമേരിക്കയിലേക്ക് പോയത്.

യുവരാജിന് ധൈര്യം പകര്‍ന്ന് ആംസ്‌ട്രോങ്

യുവരാജ് മടങ്ങിവരും: ഗാംഗുലി

യുവരാജിന് വേണ്ടി പ്രാര്‍ത്ഥനയുമായി ധോണിയും ഗംഭീറും

Malayalam news

Kerala news in English