മുംബൈ: സ്ലംഡോഗിന് ശേഷമാണ് അനില്‍ കപൂര്‍ വേഷങ്ങള്‍ തിരഞെടുക്കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്. ഒരു അന്തരാഷ്ട്ര പ്രൊജക്ട് വേണ്ടെന്നു വെച്ച് അനില്‍ കപൂര്‍ സാമൂഹിക പ്രാധാന്യമുള്ള ചിത്രത്തിന് ഡേറ്റ് കൊടുത്തിരിക്കുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത.

സമകാലിക സാമൂഹിക ചുറ്റുപാടില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന മനുഷ്യക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിലാണ് അനില്‍ കപൂര്‍ വേഷമിടുന്നത്.

വളരെക്കാലമായി ഇത്തരം സാമൂഹ്യ പ്രാധാന്യമുള്ള വിഷയവുമായി ബന്ധപ്പെടുന്ന അനില്‍ കപൂറിന്റെ വ്യത്യസ്തമായ മുഖമായിരിക്കും ഈ ചിത്രത്തില്‍ കാണുക.

ലൈംഗിക വ്യാപാരത്തിനായി പെണ്‍കുട്ടികളും സ്ത്രീകളും ഇരയാക്കപ്പെടുന്നത് എങ്ങിനെയാണ് എന്നാണ് ചിത്രം കാണിച്ചു തരുന്നത്.

വളരെയധികം പ്രതീക്ഷയോടെയാണ് അനില്‍ കപൂര്‍ ഈ ചിത്രത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.