മുംബൈ: അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വ്യവസായി അനില്‍ അംബാനി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തു. മുംബൈയിലെ ഗ്രാന്‍ന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു വിരുന്ന്.

അഭിഷേക് ബച്ചന്‍ ഐശ്വര്യറായ്, പ്രീതി സിന്റ, അര്‍ജുന്‍ രാംപാല്‍, രേഖ, ഷാഹിദ് കപൂര്‍ തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു. ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് റിലയന്‍സ് കടന്നുവന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. റിലയന്‍സുമായി ആദ്യമായി സഹകരിച്ച പാ സിനിമ വിജയിച്ചത് ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് അഭിഷേക് ബച്ചന്‍ വ്യക്തമാക്കി. ഇനിയും ഇത്തരത്തില്‍ സംരംഭങ്ങളാകാമെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.