മുംബൈ: വ്യവസായ ഭീമന്‍ അനില്‍ അംബാനി തീം പാര്‍ക്ക രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. അനിലിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ബിഗ് എന്റര്‍ടെയിന്‍മെന്റും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമായി ചേര്‍ന്നാണ് തീം പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നത്.

150 കോടി രൂപയാണ് തീം പാര്‍ക്കിന് ചിലവ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെ 450 ഏക്കറിലാണ് പാര്‍ക്ക നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇതിനായുള്ള ഭുമിലഭ്യതയെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാറുമായി ചര്‍ച്ച നടന്നിട്ടുണ്ട്.