തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി അനില്‍ അക്കര എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഫോണ്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നതായാണ് അനില്‍ അക്കരയുടെ ആരോപണം. നിയമസഭയിലാണ് അനില്‍ അക്കരയുടെ പ്രസ്താവന.

27 സി.പി.ഐ.എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടതായി അനില്‍ അക്കര പറയുന്നു. വിഷയത്തില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.

Subscribe Us:

സി.പി.ഐ.എം നേതാക്കള്‍ക്ക് പോലും ഇവിടെ രക്ഷയില്ലെന്നും ബി.എസ്.എന്‍.എലില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും അനില്‍ അക്കര പറഞ്ഞു.