എഡിറ്റര്‍
എഡിറ്റര്‍
ശോഭാ സിറ്റി മാള്‍ അനധികൃതമായി ജലം ഉപയോഗിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാത്തത് കുറ്റകൃത്യമാണ്: അനില്‍ അക്കരയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്
എഡിറ്റര്‍
Friday 10th March 2017 12:08pm

കോഴിക്കോട്: പീച്ചി ഡാമില്‍ നിന്നുള്ള വെള്ളം പി.എന്‍.സി മേനോന്റെ ശോഭാ സിറ്റി മാള്‍ അധികൃതമായി ഉപയോഗിക്കുന്നു എന്നു പരാതിയുയര്‍ന്നിട്ടും നടപടിയെടുക്കാത്ത അനില്‍ അക്കര എം.എല്‍.എയെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്‍.


Dont Miss എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല: പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ 


ഫേസ്ബുക്കിലൂടെ ഇക്കാര്യം അനില്‍ അക്കര എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയ അനൂപ് ഇതും ഇതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

പീച്ചി ഡാമിലേയ്ക്ക് പോകേണ്ട വെള്ളം ശോഭാ സിറ്റി മാളിലേക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് കുറ്റകൃത്യമാണെന്നാണ് യൂത്ത് അനൂപ് വി.ആര്‍ ചൂണ്ടിക്കാട്ടുന്നത്.

അനൂപിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ‘ഉണ്ടെങ്കില്‍ കേസെടുത്തിരിക്കും.’ എന്നു പറഞ്ഞ അനില്‍ അക്കര വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തുമെന്നും വ്യക്തമാക്കി.

‘ഉണ്ടെങ്കില്‍’ എന്നു പറഞ്ഞ അനില്‍ അക്കര എം.എല്‍.എയെ നേരത്തെയും ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു എന്നത് അനൂപ് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

‘കഴിഞ്ഞ ആഴ്ച ഭാരതപ്പുഴയുടെ തീരത്ത് വെച്ച് നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയിലും ഇതുസംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. എം.എല്‍.എ എന്ന നിലയില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കും എന്നാണ് കരുതിയിരുന്നത്. എന്തായാലും ഇപ്പോള്‍ ശ്രദ്ധയില്‍ പെട്ട സ്ഥിതിക്ക്, അന്വേഷിക്കുമെന്ന് കരുതുന്നു. ‘ അനൂപ് വിശദീകരിക്കുന്നു.

എന്നാല്‍ ശോഭയില്‍ വെള്ളം കൂടുതലായതുകൊണ്ട് എനാമാവ് കെട്ടുവഴി വെള്ളം തുറന്നു കളയുന്നുവെന്ന പരാതിയാണ് ഉള്ളതെന്നു പറഞ്ഞ അനില്‍ അക്കരയ്ക്ക് മറുപടിയായി ശോഭയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ തന്നെ ഉയര്‍ത്തിയ ആരോപണമാണ് അനൂപ് ചൂണ്ടിക്കാട്ടുന്നത്.

‘ ശോഭ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നത് വളരെ വലിയൊരു അളവില്‍ തന്നെയാണെന്നാണ് അവിടെ വര്‍ക്കു ചെയ്തിരുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. കോള്‍പാടം നികത്തിയുള്ള നിര്‍മ്മാണം പോട്ടെ, പ്രതിദിനം കണ്‍സ്ട്രക്ഷനുമാത്രമായി ലക്ഷക്കണക്കിന് യൂണിറ്റ് വെള്ളമായിരിക്കും അവിടെ ഉപയോഗിക്കുന്നത്. പുറമേ റെസിഡന്‍ഷ്യല്‍ കോളനിയിലും മാളിലെ ഫുഡ് ഔട്ട്‌ലെറ്റുകളിലും അതിന്റെ ഇരട്ടിയിലധികവുമുണ്ടായിരിക്കും. അവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും യൂണിറ്റിന് മുപ്പത്തിയഞ്ചുരൂപയിലധികം മാനേജ്‌മെന്റ് ഈടാക്കുന്നുണ്ട്.’ എന്നാണ് ശോഭ സിറ്റിയില്‍ വര്‍ക്കു ചെയ്തയാളെന്ന അവകാശപ്പെട്ട് ഷഫീഖ് എന്നയാള്‍ കുറിച്ചത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് അനില്‍ അക്കര മറുപടി നല്‍കിയിട്ടില്ല.

Advertisement