എഡിറ്റര്‍
എഡിറ്റര്‍
‘പിന്നെ എന്തുകൊണ്ട് ചെന്നൈയേയും രാജസ്ഥാനേയും വെറുതെ വിട്ടു’; ബി.സി.സി.ഐയ്‌ക്കെതിരെ കാഹളം മുഴക്കി ശ്രീശാന്ത് പോരിനിറങ്ങുന്നു
എഡിറ്റര്‍
Friday 11th August 2017 11:31pm

മുംബൈ: തന്റെ ക്രിക്കറ്റ് കരിയറിന് വിലങ്ങു തടിയായി നില്‍ക്കുന്ന ബി.സി.സി.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സെവാഗ്. വാതുവെപ്പിനും അഴിമതിയ്ക്കും എതിരെ അത്ര ശക്തമാണ് ബോര്‍ഡിന്റെ പോളിസിയെങ്കില്‍ എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ആജീവനാന്ത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയില്ലെന്നായിരുന്നു ശ്രീ ചോദിച്ചത്.

വാതുവെപ്പ് കേസിനെ തുടര്‍ന്ന് രണ്ട് ടീമുകള്‍ക്കും രണ്ട് വര്‍ഷത്തേക്ക് മാത്രമാണ് വിലക്കിയിരുന്നത്. തന്റെ നിരപരാധിത്വം ഒന്നല്ല വീണ്ടും വീണ്ടും തെളിയിച്ച ഒരാളോട് ചെയ്യാവുന്നതിന്റെ പരമാവധിയാണ് ഇതെന്നും എന്താണ് ബി.സി.സി.ഐയെ കൊണ്ട് ഇത്തരത്തിലൊരു നിലപാടെടുപ്പിക്കുന്നതെന്ന് അറിയില്ലെന്നും ശ്രീ പറയുന്നു.

2013 ഐ.പി.എല്‍ വാതുവെപ്പ് കേസിനെ തുടര്‍ന്നായിരുന്നു താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് 2015 ല്‍ ശ്രീയെ കേസില്‍ നിന്നും ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ അപ്പോഴും താരത്തിന് മേലുള്ള വിലക്ക് എടുത്ത് മാറ്റാന്‍ ബി.സി.സി.ഐ വിസമ്മതിക്കുകയായിരുന്നു.

കേസില്‍ വെറുതെ വിട്ടതിനാല്‍ ഉടനെ തന്നെ വിലക്ക് നീക്കണമെന്നായിരുന്ന കേരള ഹൈക്കോടതിയുടെ വിധി. എന്നാല്‍ കേസുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനെതിരെയാണ് ഇപ്പോള്‍ ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്. മൈക്ക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു ശ്രീയുടെ പ്രതികരണം.

ബി.സി.സി.ഐയ്ക്ക് മുന്നില്‍ താന്‍ യാചിക്കുകയല്ലെന്നും തന്റെ അവകാശമാണ് ചോദിക്കുന്നതെന്നും ശ്രീയുടെ ട്വീറ്റ് ചെയ്തിരുന്നു. തന്റെ ജീവിതമാണ് തിരിച്ചു തരാന്‍ ആവശ്യപ്പെടുന്നതെന്നു പറഞ്ഞ താരം ബി.സി.സി.ഐ ദൈവമല്ലെന്നും താന്‍ ഇനിയും കളിക്കുമെന്നും പറയുന്നു.

വാതുവെപ്പിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താവുകയും തുടര്‍ന്ന് ശക്തമായി തന്നെ തിരിച്ചു വരികയും ചെയ്ത പാക് താരം മുഹമ്മദ് ആമിറിനെയാണ് താന്‍ മാതൃകയാക്കുന്നതെന്ന് നേരത്തെ ശ്രീശാന്ത് പറഞ്ഞിരുന്നു.

Advertisement