എഡിറ്റര്‍
എഡിറ്റര്‍
തെലുങ്കാന: പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
എഡിറ്റര്‍
Monday 28th January 2013 7:00am

ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാകുന്നു. തെലുങ്കാന സംസ്ഥാനത്തിനായി പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.

Ads By Google

ഹൈദരാബാദിലെ ഇന്ദിരാ പാര്‍ക്കില്‍ പോലീസും പ്രതിഷേധകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രദേശത്ത് തെലുങ്കാന രാഷ്ട്ര സമിതി 36 മണിക്കൂര്‍ റിലേ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. സര്‍ക്കാറിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ദിവസം സംഘര്‍ഷത്തെ തുടര്‍ന്ന് ടി.ആര്‍.എസ് നേതാവ് കെ.ടി രാമറാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും മറ്റുമാണ് പ്രതിഷേധം നടക്കുന്നത്.

Advertisement