എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മനുഷ്യനാണ്, മൃഗശാലയിലെ മൃഗമല്ല: പാപ്പരാസികളോട് പ്രീതി സിന്റ
എഡിറ്റര്‍
Wednesday 5th September 2012 11:21am

മുംബൈ: ബോളിവുഡിലെ പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനവുമായി നടി പ്രീതി സിന്റ. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിവരവെ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിനാണ് പാപ്പരാസികളോട് പ്രീതി ചൊടിച്ചത്.

Ads By Google

’40 ക്യാമറ ഫ്‌ളാഷുകളുടെ ഷോക്കാണ്’ തന്നെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചതെന്നാണ് പ്രീതി പറയുന്നത്. ട്വിറ്ററിലൂടെയാണ് പ്രീതി ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്.

ആദ്യമായി നിര്‍മിക്കുന്ന ‘ ഇഷ്‌ക് ഇന്‍ പാരിസ് ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പ്രാഗില്‍ നിന്നും തിരിച്ചുവരികയായിരുന്നു പ്രീതി. ഹോളിവുഡ് സ്റ്റാര്‍ ആഷ്ടണ്‍ കുച്ചര്‍ വരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാര്‍ എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കാഷ്വല്‍ ലുക്കില്‍ പ്രീതിയെ കണ്ടയുടന്‍ ക്യാമറാമാന്‍മാര്‍ അവര്‍ക്കുനേരെ സൂം ചെയ്തു. ലൂസ് ടി ഷര്‍ട്ടും, മാടിയൊതുക്കാത്ത മുടിയും മേക്കപ്പുമൊന്നുമില്ലാതെയാണ് പ്രീതി പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോയെടുക്കുന്നത് കണ്ടപ്പോള്‍ പ്രീതി കൈകൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിച്ചു. ഇത് പാപ്പരാസികള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഈ ചിത്രമാണ് പ്രീതിയെ വേദനിപ്പിച്ചത്.

താന്‍ മുഖം മറയ്ക്കാനല്ല കൈവെച്ചതെന്നാണ് പ്രീതി പറയുന്നത്. ‘ തള്ളുകയും വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ചാടുകയും ചെയ്തു. നല്ല മഴയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ വഴുതിപ്പോയി. മുഖം മറയ്ക്കുകയായിരുന്നില്ല, ക്യാമറ ഫ്‌ളാഷുകളില്‍ നിന്നും രക്ഷനേടുകയായിരുന്നു. ‘ പ്രീതി പറഞ്ഞു.

ഫോട്ടോഗ്രാഫര്‍മാര്‍ തന്നോട് മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ ഫോട്ടോയെടുക്കാന്‍ അനുവദിക്കുമായിരുന്നു. എന്നാല്‍ അവര്‍ ആക്രമിക്കുന്ന തരത്തില്‍ ഫോട്ടോയെടുക്കുകയാണ് ചെയ്തത്. ഇനി ഇങ്ങനെ സംഭവിച്ചാല്‍ താന്‍ പോലീസില്‍ പരാതി നല്‍കുകയോ ഇവരെ ആക്രമിക്കുകയോ ചെയ്യും. താനും മനുഷ്യ സ്ത്രീയാണ്. മൃഗശാലയിലെ മൃഗമല്ല. തന്റെ സെക്യൂരിറ്റികള്‍ അവരെ തള്ളിമാറ്റുകയെങ്ങാനും ചെയ്താല്‍ മാധ്യമങ്ങളെ ആക്രമിച്ചെന്നും പറഞ്ഞ് വാര്‍ത്ത വരുമെന്നും പ്രീതി തുറന്നടിച്ചു.

ജനുവരിയില്‍ ഒപേര വിന്‍ഫ്രെയുടെ ടോക്ക് ഷോയ്ക്കിടയില്‍ പ്രീതിയുടെ കാര്‍ പാപ്പരാസികള്‍ തകര്‍ത്തിരുന്നു.

Advertisement