ബെംഗളൂരു: രൂക്ഷമായ ജലക്ഷാമം കാരണം വെള്ളം കിട്ടാതെ വലഞ്ഞ രാജവെമ്പാല കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങിയപ്പോള്‍ ദാഹജലം നല്‍കിയത് വനപാലകര്‍. കര്‍ണ്ണാടകയിലെ കയിഗയിലാണ് സംഭവം. കുപ്പിവെള്ളമാണ് പാമ്പിന് നല്‍കിയത്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ രാജവെമ്പാല കുപ്പിവെള്ളം കുടിക്കുന്നത് കാണാന്‍ നിരവധി പേരാണ് തടിച്ച് കൂടിയത്.

രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തിയത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു വനപാലകന്‍ പാമ്പിന്റെ വാലില്‍ പിടിച്ച ശേഷം മറ്റൊരു വനപാലകനാണ് വെള്ളം കൊടുത്തത്.

വീഡിയോ കാണാം: