Administrator
Administrator
അഫ്ഗാനില്‍ കണ്ണും നട്ട് ആഞ്ജലീന ജൂലി
Administrator
Friday 30th December 2011 4:57pm

angelina-jolieഹോളിവുഡ് നടിയും സംവിധായകയുമായ അഞ്ചലീന ജോളി അഫ്ഗാനിസ്ഥാനിലെ ജീവിതം പ്രമേയമാക്കി സിനിമ ഒരുക്കുന്നു. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. വിവാദമായേക്കാവുന്ന ചിത്രത്തില്‍ തനിക്ക് പൂര്‍ണ്ണ തൃപ്തിയില്ലെന്ന് അവര്‍ പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ പാതി പൂര്‍ത്തിയാക്കിയെന്നും നടി പറഞ്ഞു. എന്നാല്‍ തിരക്കഥ ആരെക്കൊണ്ടും വായിപ്പിച്ചിട്ടില്ല. നന്നായോ മോശമായോ എന്നു പോലും അറിയില്ലെന്നും നടി പറയുന്നു.

സെപ്റ്റംബര്‍ 11ന് മുമ്പ് രണ്ടാഴ്ച താന്‍ പാക്കിസ്ഥാനിലേക്ക് പോയിരുന്നെന്നും ആ സമയത്ത് അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ പരിജയപ്പെട്ടിരുന്നുവെന്നും നടി വ്യക്തമാക്കി. പത്ത് വര്‍ഷമായി താന്‍ ചില അഫ്ഗാന്‍ കുടുംബങ്ങളെ വിശദമായി നിരീക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

മികച്ച അഭിനേത്രിയായി അറിയപ്പെടുന്ന അഞ്ചലീന ജോളി ‘ദ ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ബോസ്‌നിയന്‍ കലാപത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ സെര്‍ബിയന്‍ പട്ടാളക്കാരനും ബോസ്‌നിയന്‍ യുവതിയും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട ചിത്രത്തിന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.

Malayalam News

Kerala News in English

Advertisement