Categories

സാള്‍ട്ടിന്റെ രണ്ടാം ഭാഗത്തില്‍ ആഞ്ജലീന ?

angelina-jolieആഞ്ജലീന ജോളി വീണ്ടും എവ്‌ലിന്‍ സാള്‍ട്ട് ആവുന്നു. ആഞ്ജലീനയ്ക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത സാള്‍ട്ടിന്റെ രണ്ടാം ഭാഗത്തിലാണ് ജോളി വീണ്ടും എവ്‌ലിനാകുന്നത്.

സാള്‍ട്ടിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം ജോളി പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. ഈ കഥാപാത്രത്തിനെ കുറച്ചുകൂടി മികച്ചതാക്കാന്‍ തനിക്ക് ലഭിക്കുന്ന അവസരമായാണ് താനിതിനെ കാണുന്നതെന്നാണ് ജോളി പറയുന്നത്.

‘രണ്ടാം ഭാഗം ചെയ്യാന്‍ എനിക്കേറെ താല്‍പര്യമുണ്ട്. അതിന് അവസരം ലഭിക്കുകയാണെങ്കില്‍, അത് പ്രേക്ഷകര്‍ എതിര്‍ത്തില്ലെങ്കില്‍ ഞാനാ അവസരം നഷ്ടപ്പെടുത്തില്ല’- ആഞ്ജലീന പറഞ്ഞിരുന്നു.

ആ കഥാപാത്രത്തിന്റെ ജീവിതവും, അവരുടെ കുടുംബവും കുറച്ചുകൂടി സൂക്ഷ്മമായി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അവള്‍ ആരുമാകാം. അവള്‍ക്ക് ഏത് ഭാഷയും സംസാരിക്കാം. അതിനാല്‍ ഈ കഥാപാത്രത്തില്‍ ഒരുപാട് സാധ്യതകളുണ്ട്.’ ആഞ്ജലീന പറഞ്ഞു.

ഒരു നടിയെന്ന നിലയില്‍, യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ഇത് തീര്‍ച്ചയായും നല്ല അനുഭവമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പഴയ സാള്‍ട്ടിന്റെ കഥ തയ്യാറാക്കിയ കേര്‍ട്ട് വിമ്മര്‍ തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. 2010ല്‍ റിലീസ് ചെയ്ത സാള്‍ട്ട് ഫിലിപ്പ് നോയിസിയാണ് സംവിധാനം ചെയ്തത്. റഷ്യന്‍ ചാരനാണെന്ന ആരോപണം നേരിടേണ്ട വരുന്ന ഒരു സി.ഐ.എ ഏജന്റിനെക്കുറിച്ചായിരുന്നു ചിത്രം. സി.ഐ.എ ഏജന്റായ എവ്‌ലിന്‍ സാള്‍ട്ടിനെയാണ് ആഞ്ജലീന അവതരിപ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.