എഡിറ്റര്‍
എഡിറ്റര്‍
ബ്രാഡ് പിറ്റിന് ആഞ്ചലീനയുടെ പിറന്നാള്‍ സമ്മാനം; ഹൃദയാകൃതിയിലുള്ള ദ്വീപ്!!
എഡിറ്റര്‍
Tuesday 26th November 2013 4:59pm

petra

ഇങ്ങനെയൊരു സമ്മാനം ഇതുവരെ ഒരു കാമുകനും ലഭിച്ചിട്ടുണ്ടാകില്ല. സമ്മാനം കണ്ട് ബ്രാഡ് പിറ്റിന്റെ കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ടാകും. ഇരുവരുടേയും സ്‌നേഹം കണ്ട് ഹോളിവുഡിലെ മറ്റ് കമിതാക്കള്‍ക്കും കൊതി തോന്നിക്കാണും എന്നുറപ്പാണ്.

ആഞ്ചലീന ജോളി ബ്രാഡ് പിറ്റിന് നല്‍കിയ പിറന്നാള്‍ സമ്മാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ബ്രാഡ് പിറ്റിന്റെ അമ്പതാം പിറന്നാളിന് ഹൃദയാകൃതിയിലുള്ള ദ്വീപാണ് ആഞ്ചലീന സമ്മാനിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും 50 മൈല്‍ അകലെയാണ് പെട്ര ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആകാശക്കാഴ്ച്ചയില്‍ ദ്വീപിന്റെ ഹൃദയാകൃതിയാണ് ഏറ്റവും ശ്രദ്ധേയം. ഡിസംബര്‍ 18 നാണ് ബ്രാഡ് പിറ്റിന്റെ പിറന്നാള്‍.

കക്ഷിക്ക് എന്ത് സമ്മാനം നല്‍കുമെന്ന് തലപുകയ്ക്കുന്നതിനിടെയാണ് ആഞ്ചലീന ദ്വീപിനെ കുറിച്ചറിയുന്നത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കാശെത്രയാകുമെന്ന് പോലും നോക്കാതെയാണത്രേ ആഞ്ചലീന ദ്വീപ് വാങ്ങിയത്.

Advertisement