എഡിറ്റര്‍
എഡിറ്റര്‍
എ.ടി.എം ആക്രമണം: പ്രതി പിടിയിലായതായി സൂചന
എഡിറ്റര്‍
Sunday 24th November 2013 8:20am

banguluru-atm

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മലയാളി യുവതി എ.ടി.എം കൗണ്ടറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. ആന്ധ്രയിലെ അനന്ത്പുരിയില്‍ വെച്ച് അക്രമി പിടിക്കപ്പെട്ടതായാണ് സൂചന.

സിറ്റി അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണറുടെ നേൃത്വത്തിലുള്ള സംഘം ആന്ധ്രയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി ഉദയ എന്ന മലയാളിയാണ് കഴിഞ്ഞയാഴ്ച എ.ടി.എമ്മില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായത്.  മുപ്പത്തിയെട്ടുകാരിയായ ജ്യോതിയെ അക്രമി വെട്ടിപ്പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

യുവതി പണമെടുക്കാനായി എ.ടി.എമ്മില്‍ കയറിയ ഉടനെ ഇയാളും കയറി. ഷട്ടറടച്ചതിന് ശേഷം യുവതിയോട് പണമെടുക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച യുവതിയെ ഇയാള്‍ വെട്ടുകയും തുടര്‍ന്ന് പുറത്തിറങ്ങി ഷട്ടറിടുകയുമായിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.

Advertisement