ലണ്ടന്‍: തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്കൊടുവില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. എഫ്.സി കോപ്പന്‍ഹേഗനെതിരേ രണ്ടുഗോളിന്റെ വിജയമാണ് ചെല്‍സി സ്വന്തമാക്കിയത്.

ഇരുപകുതികളിലുമായി ടീമിന്റെ ഫ്രഞ്ച് താരം നിക്കൊളാസ് അനെല്‍ക്കയാണ് ഗോളുകള്‍ നേടിയത്. റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ഫൊര്‍ണാണ്ടോ ടോറസും ദിദിയര്‍ ദ്രോഗ്‌ബെയും തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

57 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ മുന്നിലുള്ളത്. 53 പോയിന്റോടെ ആര്‍സനല്‍ രണ്ടാമതും 49 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തുമാണ്