കോഴിക്കോട്: എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

ഓഫീസിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. പിരിഞ്ഞുപോകാതെ മുദ്രാവാക്യം വിളിയുമായി കമ്മീഷണര്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന് ജലപീരങ്കി ഉപയോഗിക്കുകയും പ്രവര്‍ത്തകരെ വിരട്ടി ഓടിക്കേണ്ടി വരികയും ചെയ്തു.

മാര്‍ച്ചില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറ് നടന്നിട്ടുണ്ട്. ആലപ്പുഴയിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിട്ടുണ്ട്.