Categories

എ ടി പി മാസ്റ്റേഴ്‌സ് കിരീടം മുറേയ്ക്ക്

ടൊറൊന്റോ: റോജര്‍ ഫെഡററെ അട്ടിമറിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറേ ടൊറാന്റോ എ ടി പി ടെന്നീസ് കിരീടം സ്വന്തമാക്കി. 7-5,7-5 സെറ്റുകള്‍ക്കാണ് താരം ഫെഡററെ അട്ടിമറിച്ചത്. ഇതോടെ ആന്ദ്രേ ആഗസിക്കുശേഷം തുടര്‍ച്ചയായ എ ടി പി കിരീടം നേടുന്ന താരമെന്ന ബഹുമതിയും മുറേ സ്വന്തമാക്കി.

എ ടി പി റാങ്കിംഗില്‍ ഇപ്പോള്‍ റാഫേല്‍ നദാലിനുശേഷം രണ്ടാംസ്ഥാനത്താണ് മുറേ. കഴിഞ്ഞ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഫെഡററോടെറ്റ തോല്‍വിക്ക് ഇതോടെ മുറേ പ്രതികാരം തീര്‍ത്തു. നേരത്തേ റഫേല്‍ നദാലിനെ തകര്‍ത്തായിരുന്നു മുറേ ഫൈനലിലെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.