ഹെല്‍സിങ്കി: ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോം ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് നോക്കിയയുടെ സിംബിയനെ രണ്ടാംസ്ഥാനത്തേക്ക് പുറന്തള്ളി കുതിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായുള്ള കുതിപ്പാണ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് തടഞ്ഞിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയ്ഡ് അടങ്ങിയ 32.9മില്യണ്‍ ഫോണുകള്‍ വിപണിയിലെത്തിയപ്പോള്‍ സിംബയന്‍സിന്റെ 30 മില്യണ്‍ ഫോണുകളാണ് പുറത്തിറങ്ങിയത്. എല്‍.ജി, സാംസങ്, എച്ച്.ടി.സി എന്നിവ പുറത്തിറക്കിയ നവീനമൊബൈല്‍ മോഡലുകളാണ് ആന്‍ഡ്രോയ്ഡ് വില്‍പ്പന കുതിച്ചുകയറാന്‍ ഇടയാക്കിയത്.