വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന നിലയില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഐപ്പിള്‍ ഐഫോണിനെ മറികടന്നു. സാങ്കേതികംരഗത്തെ വിദഗ്ധരായ കോംസ്‌കോര്‍ ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

നിലവില്‍ ബ്ലാക്ക്‌ബെറിയാണ് അമേരിക്കയിലെ ഒ.എസ് മാര്‍ക്കറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ബ്ലാക്കബെറി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നുണ്ട്.

28.7 ശതമാനം വളര്‍ച്ചയോടെയാണ് ആന്‍ഡ്രോയ്ഡ് രണ്ടാംസ്ഥാനത്തെത്തിയത്. 25 ശതമാനം വളര്‍ച്ചയോടെയാണ് ആപ്പിള്‍ മൂന്നാംസ്ഥാനത്ത് നില്‍കുന്നത്. നിലവില്‍ 63.2മില്യണ്‍ ആളുകള്‍ അമേരിക്കയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.