എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് വേര്‍ഷനോടുള്ള സോണിയ എക്‌സ്പീരിയ
എഡിറ്റര്‍
Friday 8th November 2013 4:37pm

Sony-Xperia

##ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് വേര്‍ഷനോടുകൂടിയ  സോണി എറിക്‌സണ്‍ സ്മാര്‍ട്‌ഫോണ്‍ എത്തി. അടുത്തമാസം മുതല്‍ സോണി എറിക്‌സണ്‍ ഫോണുകളില്‍ പുതിയ വേര്‍ഷന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

സോണി എക്‌സ്പീരിയ എസ്.പി, എക്‌സ്പീരിയ ഇസെഡ്, എക്‌സ്പീരിയ ഇസെഡ് ആര്‍, സോണി എക്‌സ്പീരിയ ടാബ്ലറ്റ് ഇസെഡ്, എക്‌സ്പീരിയ ഇസെഡ് ആല്‍ട്രാ, ഇസെഡ് വണ്‍ എന്നീ മോഡലുകളിലായിരിക്കും കിറ്റ് കാറ്റ് വേര്‍ഷന്‍ ഉണ്ടാകുക.

ലോകത്തെമ്പാടുമായി ഒരു ബില്യണിലധികം സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.

കപ്‌കേക്ക്, ഡൊനട്ട്, ഐസ്‌ക്രീം സാന്‍വിച്ച്, ജിന്‍ഞ്ചര്‍ ബ്രഡ്, ജെല്ലി ബീന്‍ എന്നിങ്ങനെയായിരുന്നു ആന്‍ഡ്രോയിഡ് മുന്‍ വേര്‍ഷനുകളുടെ പേരുകള്‍.

Advertisement