ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 10 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള സ്‌ട്രോസ് 100 ടെസ്റ്റുകളില്‍ നിന്നായി 7037 റണ്‍സ് നേടിയിട്ടുണ്ട്.

Ads By Google

Subscribe Us:

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ പരാജയപ്പെട്ടതിന് ശേഷമാണ് സ്‌ട്രോസ് വിരമിക്കില്‍ തീരുമാനം പ്രഖ്യാപിച്ചത്. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 2-0 ത്തിന് കീഴടക്കി ദക്ഷിണാഫ്രിക്ക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുള്ള സ്‌ട്രോസ് നായകനായി ഇംഗ്ലണ്ട് കളിച്ച 50 ടെസ്റ്റുകളില്‍ 24 എണ്ണം വിജയിച്ചിട്ടുണ്ട്.