എഡിറ്റര്‍
എഡിറ്റര്‍
പ്രകാശം പരത്തുന്ന പെണ്‍കുട്ടികളാകാന്‍ ശ്രേയയും ആന്‍ഡ്രിയയും
എഡിറ്റര്‍
Thursday 28th November 2013 1:25pm

sriya

മലയാളത്തില്‍ ഇതിനകം തന്നെ തങ്ങളുടെ അഭിനയപാടവം കാഴ്ച്ചവച്ച കോളിവുഡ് സുന്ദരികളാണ് ശ്രിയയും ആന്‍ഡ്രിയയും. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ആന്‍ഡ്രിയയും പോക്കിരി രാജയിലൂടെ ശ്രിയയും മലയാളത്തിന് പ്രിയ്യങ്കരരായി.

പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന പുതിയ പടത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും പ്രവേശിക്കുകയാണ് ഇരുവരും.

കെ.ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, പ്രകാശ് രാജ്, ശ്രീനിവാസന്‍, മധുപാല്‍, നെടുമുടി വേണു, സുമിന്‍ നായര്‍ എന്നിവരും  പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

റെഡ്ഡിയാര്‍ കുടുംബത്തെച്ചുറ്റിപ്പറ്റിയുള്ള സിനിമയില്‍ റെഡ്ഡിയാര്‍ പെണ്‍കുട്ടികളായി രംഗത്തെത്തുന്നത് ആന്‍ഡ്രിയയും ശ്രിയയുമാണ്.

പൂര്‍ണ്ണമായും കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയ ചിത്രത്തിന്റെ പേര് കഥാകൃത്ത് ടി.പത്മനാഭന്റെ പുസ്തകത്തിനോട് സാമ്യമുള്ളതാണെങ്കിലും കഥയുടെ പ്ലോട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രത്യേക ലൊക്കേഷനുകള്‍. ഹംപി, ബാംഗലുര്‍,കൊച്ചി,അമ്പലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലായി സിനിമയുടെ ചില സീനുകളുടെ ചിത്രീകരണം ഇതിനകം കഴിഞ്ഞിട്ടുണ്ട്.

Advertisement