എഡിറ്റര്‍
എഡിറ്റര്‍
ഉത്തേജക മരുന്ന് പരിശോധനയില്‍ ആന്ദ്രെ റസല്‍ ക്ലീന്‍ ബൗള്‍ഡ്
എഡിറ്റര്‍
Wednesday 1st February 2017 2:23pm

russel


2016ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ റസല്‍ അംഗമായിരുന്നു. റസലിന്റെ ഓള്‍റൗണ്ട് മികവിലാണ് ടീം ഫൈനലിലെത്തിയതും ചാമ്പ്യന്മാരായതും.


കിംഗ്‌സ്റ്റണ്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. പരിശോധനയില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ക്ക് നേരെ നടപടിയെടുത്തത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിബന്ധകള്‍ ലംഘിച്ചുവെന്ന പരാതിയിന്മേലാണ് നടപടി.


Also read രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം : പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം 


2015 ജനുവരിക്കും ജൂലൈക്കും ഇടയിലാണ് താരം നിരോധിത മരുന്നുകള്‍ ഉപയോഗിച്ചിരുന്നത്. മൂന്ന് തവണയായി രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ താരം മരുന്നു ഉപയോഗിച്ചെന്ന് തെളിഞ്ഞിരുന്നു. ഇന്നലെ മുതലാണ് താരത്തിന്റെ വിലക്ക് പ്രാബല്ല്യത്തില്‍ വന്നത്.

2016ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ റസല്‍ അംഗമായിരുന്നു. റസലിന്റെ ഓള്‍റൗണ്ട് മികവിലാണ് ടീം ഫൈനലിലെത്തിയതും ചാമ്പ്യന്മാരായതും. 2018 ഏപ്രില്‍ 30 വരെയാണ് താരത്തിന് ക്രിക്കറ്റ് മൈതാനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വരിക. വിലക്കിനെതുടര്‍ന്ന് ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഏപ്രിലിലെ ഐ.പി.എല്ലിലും താരത്തിനു പങ്കെടുക്കാന്‍ കഴിയില്ല. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ജമൈക്കന്‍ സ്വദേശിയായ ആന്ദ്രെ റസല്‍.

ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് ജമൈക്കന്‍ ഒളിമ്പിക്‌സ് താരമായ നെസ്റ്റ കാര്‍ട്ടറെയും ഉത്തേജക മരുന്ന് വിരുദ്ധ സമിതി കഴിഞ്ഞ ദിവസം അയോഗ്യനാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഒളിമ്പിക്‌സിലെ 4*100 മീറ്റര്‍ റിലേ സ്വര്‍ണ്ണം ടീമിന് നഷ്ടമായി. ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ സ്വര്‍ണ്ണ നേട്ടമായിരുന്നു താരത്തിനു ഇതിലൂടെ നഷ്ടമായത്.

Advertisement