എഡിറ്റര്‍
എഡിറ്റര്‍
യൂറോപ്പിലെ മികച്ച ഫുട്‌ബോളറായി ആന്ദ്രേ ഇനിയേസ്റ്റയെ തിരഞ്ഞെടുത്തു
എഡിറ്റര്‍
Saturday 1st September 2012 12:23am

മൊണാക്കോ: യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള പുരസ്‌കാരം സ്പാനിഷ് ക്ലബ് ബാര്‍സലോണയുടെ ആന്ദ്രേ ഇനിയേസ്റ്റ സ്വന്തമാക്കി.

Ads By Google

ബാര്‍സയിലെ സഹതാരവും പ്രഥമ യുവേഫ പുരസ്കാര ജേതാവുമായ ലയണല്‍ മെസ്സി, റയല്‍ മാഡ്രിഡിന്റെ പോര്‍ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെ പിന്നിലാക്കിയാണ് സ്‌പെയിന്‍കാരനായ ഇനിയേസ്റ്റ പുരസ്‌കാര ജേതാവായത്.

മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഇനിയേസ്റ്റ പ്രതികരിച്ചു. ‘ഈ വര്‍ഷം എന്നെ സംബന്ധിച്ച് മികച്ചതായിരുന്നു. മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ സാധിച്ചു. സാധാരണത്തേതിലും മികച്ച നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് തോന്നുന്നത്.

ബാര്‍സയിലെ മറ്റ് ചില താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത് എന്നാല്‍ അതിനുള്ള ഭാഗ്യം എനിയ്ക്കായിരുന്നു, അവാര്‍ഡിന് എന്നെ പരിഗണിച്ച സെലക്ഷന്‍ കമ്മിറ്റിയോട് നന്ദി പറയുന്നു, ഒപ്പം എനിയ്ക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്കും നന്ദി’- ഇനിയേസ്റ്റ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേളയിലായിരുന്നു തത്‌സമയ തിരഞ്ഞെടുപ്പ്.

Advertisement