ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി ജഗന്‍മോഹന്‍ റെഡ്ഢിവിഭാഗക്കാരുള്‍പ്പെടെ അഞ്ചുപേരെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി. ജഗന്‍മോഹന്‍ റെഡ്ഢിയെ പിന്തുണയ്ക്കുന്ന ബാലിനെനി ശ്രീനിവാസ റെഡ്ഢി, പിള്ളി സുഭാഷ് ചന്ദ്രബോസ് എന്നിവരെയാണ് പുറത്താക്കിയത്. ഇവരെക്കൂടാതെ ചിറ്റൂര്‍ ജില്ലയില്‍ കിരണ്‍കുമാറിന്റെ പ്രധാന എതിരാളിയായ പി.ആര്‍ റെഡ്ഢിയും പുറത്തായവരില്‍പെടുന്നു.

അതേസമയം ജഗന്‍മോഹന്റെ അമ്മാവനായ വിവേകാനന്ദ റെഡ്ഢിയെയും, വൈ.എസ് ആറിന്റെ ഇളയ സഹോദരനായ വിവേകാനന്ദ റെഡ്ഢിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പതിനൊന്നും പുതുമുഖങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. മുതിര്‍ന്ന നേതാക്കളായ കെ.ജാന റഡ്ഢി, ഡി.ആര്‍ രവീന്ദ്ര റഡ്ഢി, കേശു വെങ്കിട്ട കൃഷ്ണ റെഡ്ഢി, പി.ശങ്കര്‍ റാവു എന്നിവര്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ നിലവില്‍ മന്ത്രിസഭയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാവാായ വെങ്കിട്ട റെഡ്ഢിയെ ഒഴിവാക്കി.

നേരത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത കിരണ്‍കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഇന്ന് 09.52 നാണ് അധികാരത്തിലേറിയത്.