ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് രൂപംകൊണ്ട ജല്‍ ചുഴലിക്കാറ്റ് ആന്ധ്രതീരത്ത് പ്രവേശിക്കുന്ന സാഹചര്യത്തില്‍ തീരദേശജില്ലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. നാല് തീരദേശ ജില്ലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറാണ് നിര്‍ദേശം നല്‍കിത്. നാളെ രാത്രിയോടെ ആന്ധ്രതീരത്ത് കാറ്റ് എത്തമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം.
ശ്രീപോറ്റി, ശ്രീരാമലു, നെല്ലൂര്‍, പ്രകാശം, ഗന്ദര്‍നെല്ലൂര്‍ തുടങ്ങിയ ജില്ലകളെയാണ് ബാധിക്കുക. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തുനിന്നും ആന്ധ്രയിലെത്തിക്കഴിഞ്ഞു. കര, നാവിക, വായു സേനാംഗങ്ങളും ജാഗ്രതയിലാണ്.