ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതി പിടിയിലായി. ആന്ധ്രയിലെ ഖമ്മം സ്വദേശിയായ മുപ്പത്തൊന്നുകാരി പാര്‍വ്വതിയാണ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം മല ചവിട്ടാനെത്തിയത്.

സംശയം തോന്നിയ പൊലീസാണ് നടപ്പന്തലില്‍ വച്ച് ഇവരെ തടഞ്ഞത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവര്‍ക്ക് മുപ്പത്തൊന്നു വയസ്സ് പ്രായമാണെന്ന് കണ്ടെത്തി.

നിലവില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. അമ്പത് വസ്സിനുശേഷമുള്ള സ്ത്രീകള്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളു. പമ്പയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ഗാര്‍ഡിന്റെയും പരിശോധനയ്ക്ക് ശേഷമാണ് സ്്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

തിരിച്ചറിയില്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഇതിനെ മറികടന്നാണ് പാര്‍വ്വതി നടപ്പന്തല്‍ വരെ എത്തിയത്. ഇതെങ്ങനെ സാധ്യമായെന്നുള്ള ആശയകുഴപ്പത്തിലാണ് അധികൃതര്‍.