Administrator
Administrator
ബന്ദ്: ആന്ധ്രപ്രദേശ് സ്തംഭിച്ചു
Administrator
Monday 4th January 2010 2:07pm

thelanganaഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരത്തെ ചൊല്ലി വിവിധ സംഘടനകള്‍ നടത്തുന്ന ബന്ദ് ആന്ധ്രപ്രദേശിനെ സ്തംഭിപ്പിച്ചു. ആന്ധ്രപ്രദേശിലും തീരദേശ മേഖലയിലും രായസീമിലും സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ പൂര്‍ണമായി നലച്ചിട്ടുണ്ട്. തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ കോണ്‍ഗ്രസും തെലുങ്കുദേശവുമാണ് ആന്ധ്രയിലും റായലസീമയിലും ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തെലുങ്കാന മേഖയിലെ 13 ജില്ലകളിലും ജനജീവിതം സ്തംഭിച്ചിട്ടുണ്ട്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല. കടകള്‍, മറ്റ് വ്യാപാരകേന്ദ്രങ്ങള്‍, ബാങ്കുകള്‍, പെട്രോള്‍ പമ്പുകള്‍, സിനിമാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂര്‍, കര്‍ണൂല്‍, തിരുപ്പതി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ റോഡുകളും വ്യാപാര കേന്ദ്രങ്ങളും ശൂന്യമായി കിടക്കുകയാണ്.

Advertisement