കമ്മം: ആന്ധ്ര പ്രദേശിലെ തെലങ്കാനയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രീയ സമിതി (ടി ആര്‍ എസ്) മികച്ച നേട്ടമുണ്ടാക്കി. തിരഞ്ഞെടുപ്പ നടന്ന 12 അസംബ്ലി മണ്ഡലങ്ങളില്‍ 11ും ടി ആര്‍ എസ് നേടി. ഒരു സീറ്റ് ബി ജെ പിക്ക് ലഭിച്ചു.

സിര്‍സില്ലയില്‍ ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ ടി രാമറാവു 55,360 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. നിസാമാബാദിലെ സീറ്റാണ് ജി ബെ പി നിലനിര്‍ത്തിയത്. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 10 ടി ആര്‍ എസ് എം എല്‍ എമാരും ടി ഡി പിയുടേയും ബി ജെ പിയുടേയും ഓരോ എം എല്‍ എമാരും രാജിവച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.