എഡിറ്റര്‍
എഡിറ്റര്‍
അഞ്ച് പ്രണയകഥകളുമായി അമല്‍ നീരദ് വരുന്നു
എഡിറ്റര്‍
Monday 3rd September 2012 1:42pm

കയ്യടിയേക്കാള്‍ വിമര്‍ശനങ്ങള്‍ വാരിക്കൂട്ടിയ ബാച്ചിലര്‍ പാര്‍ട്ടിക്കുശേഷം പുതിയ പരീക്ഷണവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നു.

അഞ്ച് പ്രണയ ചിത്രങ്ങളെ ഒന്നിപ്പിച്ച സിനിമയുമായാണ് അമല്‍ നീരദ് വരുന്നത്. അമല്‍ നീരദ്,  അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജി ഖാലിദ് എന്നിവരാണ് അഞ്ച് പ്രണയ കഥകളുമായി എത്തുന്നത്. അഞ്ച് സുന്ദരികള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Ads By Google

അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ഇതിന് മുമ്പ് നിര്‍മിച്ച ചിത്രം.

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ താരങ്ങളെ ഉടന്‍ നിര്‍ണയിക്കും.  2013ന്റെ ആദ്യം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Advertisement