തിരുവനന്തപുരം: തോമസ്ചാണ്ടി വിഷയത്തില്‍ സി.പി.ഐ.എം-സി.പി.ഐ നേതാക്കളുടെ പരസ്യവാക് പോര് തുടരുന്നു. സി.പി.ഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും സി.പി.ഐ ചാമ്പ്യന്‍മാര്‍ ചമയാന്‍ ശ്രമിക്കുകയാണെന്നും ആനത്തലവട്ടം പറഞ്ഞു.

തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സി.പി.ഐ ചെയ്യുന്നത്. വലിയ വായില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന സി.പി.ഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനും മോശമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നതായും ആനത്തലവട്ടം പറഞ്ഞു.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐ ഏതു മുന്നണിയുടെ കൂടെയാണ് പറയാന്‍ കഴിയില്ലെന്നും ആനത്തലവട്ടം പറഞ്ഞു.


Read more:  ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


സോളാര്‍ സമരം പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ചവരാണ് സി.പി.ഐ ഒത്തുകളിച്ചു എന്നുവരെ പറഞ്ഞില്ലേ. അന്നത്തെ സമരത്തിന്റെ ഫലമാണ് സോളാര്‍ കമ്മീഷനെ വച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടല്ലെ ഇപ്പോള്‍ പുറത്തുവന്നത്. ഇപ്പോള്‍ സി.പി.ഐ എന്താണ് പറയുന്നതെന്നും ആനത്തലവട്ടം ചോദിച്ചു.

തോമസ്ചാണ്ടി വിഷയത്തില്‍ കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും പരസ്പര വിമര്‍ശനമുയര്‍ത്തിയിരുന്നു. നേരത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ വിട്ടുനിന്നിരുന്നു.