ആനന്ദം എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. പൃഥ്വിരാജ് നായകനായ വിമാനത്തിലും അപാനി ശരതിന്റെ അമലയിലും വേഷമിട്ടതിന് പിന്നാലെ ആസിഫ് അലി നായകനായ മന്ദാരത്തിലെ നായികയാണ് അനാര്‍ക്കലി മരിക്കാര്‍ ഇപ്പോള്‍.

Subscribe Us:

സിനിമയില്‍ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഇപ്പോഴും സിനിമയില്‍ തന്നെ നില്‍ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അനാര്‍ക്കലി പറയുന്നു.

ശരിക്കുമൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്. നമ്മുടെ സ്വത്വം എന്താണെന്ന് നമ്മള്‍ ഇതുവരെ കണ്ടുപിടിക്കാത്ത അവസ്ഥ. അത് തന്നെ ഭയങ്കരമായി അലട്ടുന്നുണ്ടെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി പറയുന്നു.


Dont Miss ആസിയാനില്‍ മോദി, ട്രംപ് കൂടിക്കാഴ്ച: എഷ്യയുടെ ഭാവി താല്പര്യങ്ങള്‍ക്കായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി


ലക്ഷ്യം എന്താണെന്ന് പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല. സത്യം പറഞ്ഞാല്‍ ഇനിയെന്താണ്‌ചെയ്യാന്‍ പോകുന്നതെന്നും അറിയില്ല. അവസാനം എവിടെ ചെന്ന് എത്തുമെന്നും അറിയില്ല. വരുന്നിടത്ത് വെച്ച് കാണാമെന്നുള്ള മൈന്‍ഡാണ്. പറ്റാവുന്നിടത്തോളം ജീവിതം എന്‍ജോയ് ചെയ്യണമെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. മറ്റുകാര്യങ്ങളൊന്നും തത്ക്കാലത്തേക്ക് ആലോചിക്കുന്നില്ല. -അനാര്‍ക്കലി പറയുന്നു.

പഴയ തലമുറക്കാര്‍ പറയുന്നതുപോലെ ഇപ്പോഴത്തെ പിള്ളേര്‍ പറഞ്ഞാല്‍ പോലും അനുസരിക്കാത്തവരാണോ എന്ന ചോദ്യത്തിന് മുതിര്‍ന്ന ആള്‍ക്കാര്‍ വഴക്കുപറയുന്നതിന്റെ കാരണം അനുസരിച്ചിരിക്കും തങ്ങളുടെ പ്രതികരണം എന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി.

ജനറേഷന്‍ ഗ്യാപ് ഇപ്പോള്‍ നന്നായിട്ടുണ്ട്. കുറച്ചൊക്കെ ഞങ്ങളെ മനസിലാക്കണം. വഴക്കുപറയുന്നത് നല്ലതിനാണെന്ന് തോന്നിയല്‍ ഞങ്ങള്‍ അനുസരിക്കും. പക്ഷേ അത് ഞങ്ങള്‍ക്കും കൂടി തോന്നണം. പാരന്‍്‌സിനെ അനുസരിക്കാത്തതുകൊണ്ടുമാത്രം തെറിച്ച പിള്ളേര്‍ എന്നുവിളിക്കരുതെന്നും പാരന്റ്‌സ് പറയുന്നത് തെറ്റാണെങ്കില്‍ അത് അനുസരിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും അനാര്‍ക്കലി മരിക്കാര്‍ പറയുന്നു.

ഉമ്മ ലാലിയുമായി ഫ്രന്‍ഡ്‌ലി റിലേഷന്‍ഷിപ്പാണുള്ളതെന്നും അനാര്‍ക്കലി പറയുന്നു. ഉമ്മയെപ്പോലെ ആക്ടിവിസം തനിക്കും ഇഷ്ടമാണെന്ന് അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.