എഡിറ്റര്‍
എഡിറ്റര്‍
അനാര്‍ക്കലി അഴക്
എഡിറ്റര്‍
Monday 27th August 2012 12:58pm

അനാര്‍ക്കലി, പൊടുന്നനെ യൂത്തിനിടയില്‍ പോപ്പുലറായ പേരാണ് ഇത്. എന്നാല്‍ ഈ അനാര്‍ക്കലി എവിടെ നിന്ന് വന്നെന്നോ അതിന്റെ പാരമ്പര്യമെന്തെന്നോ ആരും അന്വേഷിച്ച് കാണില്ല. മുഗള്‍ പാരമ്പര്യത്തില്‍ നിന്നാണ് അനാര്‍ക്കലിയുടെ വരവ്. അതില്‍ തന്നെ ഭാവവ്യത്യാസങ്ങള്‍ ഏറെയാണ്.

സില്‍ക്കിലും നെറ്റിലും മനോഹാരിത കണ്ടെത്തിയ അനാര്‍ക്കലി ഇപ്പോള്‍ കോട്ടണിലും വിപണിയില്‍ സുലഭമാണ്. അനാര്‍ക്കലി ചുരിദാറുകള്‍ എന്നും ട്രെന്‍ഡിയാണ്. വിപണിയില്‍ കോളിളക്കമുണ്ടാക്കി തിരിച്ച് പോകുന്ന എല്ലാ വേഷങ്ങളുടേയും കൂട്ടത്തില്‍ അനാര്‍ക്കലിയെയും കാണണ്ട.

അണിയുമ്പോഴുള്ള അഴക് തന്നെയാണ് അതിന്റെ ഡിമാന്റിനുള്ള കാരണം. പാര്‍ട്ടികളിലും മറ്റും ഏവരുടേയും ശ്രദ്ധ പിടിച്ചെടുക്കാന്‍ കഴിയുമെന്നതാണ് ഈ വേഷത്തിന്റെ മറ്റൊരു പ്രത്യേകത. നെറ്റുകളില്‍ പലവിധ വര്‍ണങ്ങളില്‍ വന്നവയായിരുന്നു കുറച്ചുകാലം മുന്‍പ് വരെ അനാര്‍ക്കലി. സ്വീക്വിന്‍സ് വര്‍ക്കുകളും മുത്തുകളും കല്ലുകളുമെല്ലാം പതിച്ചെത്തിയ ഈ വേഷം അധികം വൈകാതെ തന്നെ പെണ്‍മനസുകളെ പിടിച്ചുകുലുക്കി.

എന്നാല്‍ അതില്‍ നിന്നും അല്പം വ്യത്യസ്തതോടെ കോട്ടണില്‍ ഒതുക്കത്തോടെയാണ് അനാര്‍ക്കലിയുടെ രണ്ടാം ഭാവം പുറത്തിറങ്ങിയത്. ഉപയോഗിക്കാന്‍ സില്‍ക്കിനേക്കാള്‍ എളുപ്പമാണെന്നത് കോട്ടണ്‍ അനാര്‍ക്കലിയെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.

Advertisement