എഡിറ്റര്‍
എഡിറ്റര്‍
ആഞ്ജനേയനൊപ്പമല്ല താമസം, വിവാഹത്തിന് വിട്ടുകാരുടെ എതിര്‍പ്പില്ല : അനന്യ
എഡിറ്റര്‍
Friday 1st June 2012 1:51pm

സിനിമയിലെ നായികയായ അനന്യ വിവാഹം ഉറപ്പിച്ചതു മുതല്‍ വിവാദങ്ങളിലെ നായികയാണ്. തന്നെച്ചൊല്ലിയുടെ വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് പലവട്ടം നടി പറഞ്ഞതുമാണ്. എന്നിട്ടും ഗോസിപ്പ് കോളങ്ങളില്‍ നടി നിറഞ്ഞുനിന്നു.

വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നടി ആഞ്ജനേയനൊപ്പമാണ് ജീവിക്കുന്നതെന്നായിരുന്നു ഒടുവില്‍ വന്ന ഗോസിപ്പ്. എന്നാല്‍ ഇക്കാര്യം പാടേ നിഷേധിച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ താമസിക്കുന്നത് തന്റെ വീട്ടില്‍ തന്നെയാണെന്നും വിവാഹത്തിന് വീട്ടുകാരുടെ എതിര്‍പ്പില്ലെന്നുമാണ് നടി പറയുന്നത്. മാധ്യമങ്ങളും ജനങ്ങളും തന്റെ സ്വകാര്യ ജീവിതത്തില്‍ ആവശ്യമില്ലാതെ ഇടപെടുകയാണെന്നും നടി കുറ്റപ്പെടുത്തി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനന്യ.

വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നയാളായിരുന്നു താന്‍. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് താന്‍ മാറിയിട്ടില്ലെന്നും ഇപ്പോഴും സാധാരണക്കാരിയായാണ് ജീവിക്കുന്നതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളെ വളരെയധികം വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. വിവാഹത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും തിയ്യതി വഴിയേ അറിയിക്കുമെന്നും അനന്യ പറഞ്ഞു.

‘മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും നടി പറഞ്ഞു. സിനിമാ താരങ്ങളുടെയോ മറ്റ് സെലിബ്രിറ്റികളുടെയോ സ്വകാര്യ ജീവിതത്തില്‍ എത്തിനോക്കുകയല്ല സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റുകള്‍ കൊണ്ട് ചെയ്യേണ്ടത്. അത് കൊണ്ട് മറ്റെന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാം? തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നു വിശ്വസിക്കുന്നില്ല’ അവര്‍ പറഞ്ഞു.

ആവശ്യമില്ലാതെ മറ്റൊരാളിലേക്കും വരാതിരുന്ന ഒരു സാധാരണക്കാരനാണ് ആഞ്ജനേയന്‍. ഇപ്പോള്‍ എവിടെപ്പോയാലും മറ്റുളളവര്‍ അറിയുന്ന ആളായി മാറി. സെലി ബ്രിറ്റിയെപ്പോലെ അല്ല അത്. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കൂടാതെ കുറെ ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നല്ല വിഷമമുണ്ടെന്നും നടി പറഞ്ഞു.

വിവാദമുണ്ടായപ്പോള്‍ സിനിമയില്‍ നിന്ന് പലരും വിളിച്ചെന്നും എന്റെ വേദനയില്‍ പങ്കുചേര്‍ന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹശേഷം സിനിമയില്‍ തുടരുമോയെന്ന ചോദ്യത്തിന് നല്ല കഥാപാത്രങ്ങളെങ്കില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും അവര്‍ പറഞ്ഞു.

Advertisement