Categories

കോക്ക്‌ടെയിലിന്റെ തമിഴ്പതിപ്പില്‍ അനന്യ

ananya

വിവാഹിതയായാല്‍ അഭിനയരംഗം വിടുന്ന പതിവ് നായികയല്ല അനന്യ. ആഞ്ജനേയനുമായുള്ള വിവാഹം ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞതെങ്കിലും മുമ്പത്തേക്കാള്‍ സിനിമാലോകത്ത് സജീവയായിരിക്കുകയാണ് അനന്യ ഇപ്പോള്‍.

മലയാളത്തില്‍ അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കോക്ക്‌ടെയിലിന്റെ തമിഴ്പതിപ്പില്‍ അനന്യയുമുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

മലയാളത്തില്‍ സംവൃത സുനില്‍ അവതരിപ്പിച്ച വേഷമാകും അനന്യ തമിഴില്‍ കൈകാര്യം ചെയ്യുക.

തമിഴ് പ്രേഷകരെ കണക്കിലെടുത്ത് കഥയില്‍ അവശ്യമായ ചില മാറ്റങ്ങള്‍ വരുത്തിയാകും കോക്ക്‌ടെയില്‍ തമിഴില്‍ അവതരിപ്പിക്കുക.

തനിക്ക് മലയാളത്തെക്കാള്‍ കംഫര്‍ട്ടബിള്‍ തമിഴ് ആണെന്ന് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ അനന്യ തന്നെ വ്യക്തമാക്കിയിരുന്നു.

‘തമിഴില്‍ തുടക്കം മുതല്‍ എനിക്ക് സ്‌ട്രോങ് കഥാപാത്രങ്ങളെയാണ് ലഭിച്ചത്. ഭാഗ്യവശാല്‍ അവയെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുമായിരുന്നു. ‘

തനിക്ക് നല്ല മലയാളം സിനിമകളുടെ ഭാഗമാവാന്‍ ആഗ്രഹമുണ്ടെന്നും അനന്യ പറഞ്ഞു.

Tagged with: |