Categories

മലയാളിക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനറിയില്ല: അനന്യ

മലയാളിക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന് നടി അനന്യ. ഫെയ്‌സ്ബുക്കിലൂടെ മലയാളികള്‍ മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നും അനന്യ. ക്ലബ് എഫ്.എമ്മില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനന്യ.

വിവാഹനിശ്ചയശേഷം അനന്യയും പ്രതിശ്രുതവരനും ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇവരുടെ പടങ്ങള്‍ വച്ച് പരിഹസിക്കുന്ന തരത്തിലുള്ള കമന്റുകളും മറ്റും ഫെയ്‌സ്ബുക്കില്‍ സ്ഥിരം കാഴ്ചയായിരുന്നു. പിന്നീട് വരനെതിരെ അനന്യയുടെ അച്ഛന്‍ പരാതി നല്‍കിയെന്നും വാര്‍ത്തകളുണ്ടായി. അതും ഫെയ്‌സ്ബുക്ക് ആഘോഷിച്ചു. അനന്യ വീട്ടുതടങ്കലിലാണെന്നും ഫെയ്‌സ്ബുക്ക് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അനന്യ.

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അനന്യയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ നിങ്ങള്‍ക്കുമില്ലേ ചേട്ടന്മാരേ അമ്മയും പെങ്ങമ്മാരും…’

‘ഈ ഇഷ്യു ഉണ്ടാക്കിയതും വളര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളാണ്. ഫേസ് ബുക്ക്, യുട്യൂബ് തുടങ്ങിയവ. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്.’ അനന്യ പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെ മറ്റൊരാളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്. ഇപ്പോള്‍ എന്റെ കാര്യത്തിലല്ല ഈ പറയുന്നത്. എന്റെ കാര്യത്തില്‍ ചിലപ്പോള്‍ അവര്‍ പറയുന്നത് ശരിയാവാം, തെറ്റാവാം. അതല്ല ഇവിടെ പ്രശ്‌നം. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലാണ് സംഭവിച്ചതെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആലോചിക്കേണ്ടതുണ്ട്.’ നടി പറയുന്നു.

മലയാളി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഒരു വടക്കേ ഇന്ത്യക്കാരന്‍ ഇങ്ങനെ ചെയ്യില്ല. ഇവിടെ സിനിമാ താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ ആരുടെ കൂടെയെങ്കിലും പോയാല്‍, അവര്‍ക്കു വിലക്കു വന്നാല്‍ ഇതെല്ലാം ഇഷ്യൂസ് ആക്കുന്നത് മലയാളികളാണെന്നും അനന്യ വ്യക്തമാക്കി.

‘എനിക്കെതിരെ വരുന്ന വാര്‍ത്തകളും മറ്റും ഞാന്‍ കണ്ടു. പക്ഷേ, ഇതിനെതിരെയൊക്കെ പ്രതികരിക്കാന്‍ പോയാല്‍…. ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം പക്ഷേ, ഒരാളുടെ വായ് മൂടിക്കെട്ടാനാവില്ല. ജീവിതത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാള്‍ക്ക് എനിക്കെതിരെ എന്നല്ല, ഒരാള്‍ക്കെതിരെയും ഇങ്ങനെ ചെയ്യാനാവില്ല. എല്ലാ വിവാദങ്ങള്‍ക്കും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല. എന്റെ രക്ഷിതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടവരും ഹാപ്പിയാണ്. ‘

‘കുറച്ചുനാള്‍ മുമ്പുവരെ പൃഥ്വിരാജ് ആയിരുന്നു വിഷയം. ആരെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഞങ്ങളൊക്കെ പബ്ലിക് ഫിഗര്‍ ആണെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ കയറി എല്ലാവര്‍ക്കും ഇടപെടാം എന്നു കരുതേണ്ട. എനിക്കു ജനങ്ങളോട് കമ്മിറ്റ്‌മെന്റ് ഉണ്ട്. തിരിച്ചും അതുപോലെ ഇല്ലേ? എന്തിനാണ് അവര്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത് ?’ അനന്യ ചോദിക്കുന്നു.

Malayalam News

Kerala News In English

6 Responses to “മലയാളിക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനറിയില്ല: അനന്യ”

 1. anoop

  podi avidunnu enna facebookil perumaran padipikan oru institute thudangu

 2. Sreeraj Rangan

  Yes you are crct Ananyaa… But now the period peapole doing war in facebook or other social networks… Not face to face…. So dis is the way of creat peace in our world….

 3. MANJU MANOJ.

  അനന്യ പറഞ്ഞത് 100 % ശരിയാണ്….

  ഫേസ് ബുക്ക്‌ വഴി മലയാളികള്‍ മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ് ചെയ്യുന്നത്….

  അല്ലാതെ ഒരാള്‍ക്ക് പോലും ഗുണമുള്ള കാര്യം ചെയ്യാന്‍ തയ്യാറല്ല….

  മലയാളികള്‍ക്ക് മലയാളികള്‍ അല്ലാത്ത ഫേസ് ബുക്ക്‌ ഫ്രണ്ട് ഉണ്ടെങ്കില്‍ അത് മനസ്സിലാകും…

  അവരാരും ഇത്തരം വൃത്തികെട്ട കമന്റുകള്‍, ചിത്രങ്ങള്‍,ക്ലിപ്പ് എന്നിവ ഇടുന്നുമില്ല, ഉപയോഗിക്കുന്നുമില്ല.

  ഉണ്ടാകാം ലക്ഷത്തില്‍ ഒരാള്‍… ഒരു ഞരമ്പ് രോഗി ഇല്ലാത്ത നാട് ഉണ്ടാകില്ല…..

  എന്നാല്‍ ഒരു സംസ്ഥാനം മുഴുവന്‍ (90 %) ഞരമ്പ് രോഗികള്‍ കേരളത്തില്‍ അല്ലാതെ ലോകത്ത് ഒരിടത്തും കാണില്ല….

  മറ്റുള്ളവന്റെ സ്വകാര്യതയില്‍ കടന്നു കയറുന്ന ഈ ഞരമ്പ് രോഗികള്‍ അവരുടെ മാതാപിതാക്കളുടെയും,സഹോദരങ്ങളുടെയും
  ചിത്രങ്ങളും, കമന്റുകളും വികലമായ രീതിയല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇടില്ലെന്ന് ആരുകണ്ടു….

  സൂക്ഷിക്കുക സുഹൃത്തുക്കളെ നിങ്ങള്ക്ക് ഇതു സംഭവിക്കാതിരിക്കട്ടെ………..

 4. udayakumar

  എവിടെയൊക്കെയോ പ്രശ്നങ്ങള്‍ ഉള്ള മലയാളിക്ക് ഇവിടെ മാത്രം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഒരു ന്യായവും കാണുന്നില്ല. മദ്യത്തിന്റെ മുന്നിലെ വിനയവും കാത്തിരിപ്പും ലോട്ടറി വെള്ളം കൂടാതെ വിഴുങ്ങുന്നതും നേരല്ലാത്തത് ഒക്കെ നേരത്തെ നേരം കാലം നോക്കാതെ ചെയ്യുന്നതും ഇന്ന് മലയാളിയുടെ ഒരു അടയാളം ആയി . അവനവന്‍ കടമ്പ കടക്കുന്നതില്‍ കാണിക്കുന്ന മിടുക്കിനു സ്തുതി . പലതിനും നോ പറയാന്‍ മലയാളി ഇനി എന്നാണാവോ പഠിക്കുന്നത് ?

 5. Sali

  Generalizations in any form is not acceptable. There are a lot of serious facebook users.

 6. thomas p.v

  malayalees do the donts than the do’s. because malayalee has his own creativity in everything

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.