ചെന്നൈ: യൂറോപ്യന്‍ യൂണിയനുമായി ഈ വര്‍ഷം സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടുമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഇന്ത്യന്‍ വാണിജ്യമേഖലയ്ക്ക് ഗുണകരമാവുമെന്നും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളുമായും സമാനാമായരീതിയില്‍ സ്വതന്ത്രവ്യാപാരക്കരാറിലേര്‍പ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

സ്‌പെക്ട്രം കേസില്‍ ആരോപണവിധേയനായ ദയാനിധി മാരന്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തെക്കുറിച്ച് മാരനാണ് പ്രതികരിക്കേണ്ടതെന്നും ശര്‍മ പറഞ്ഞു.