Categories

മുഖ്യമന്ത്രിക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ല: ആനന്ദശര്‍മ

anand-sharma-rw1

കോട്ടയം: ആസിയാന്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ കാര്യമന്ത്രി ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതു സര്‍ക്കാര്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. ഇടതു സര്‍ക്കാറിന്റെത് കപടനാടകമാണ്. കോട്ടയത്ത് റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സി.പി.ഐ.എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോഴവര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിരര്‍ഥകമായ ആശങ്കയുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കരാറിനെതിരെയുള്ള ആരോപണങ്ങള്‍ യുക്തിസഹമല്ല. കാലത്തിനൊപ്പം മാറാന്‍ അവര്‍ കൂട്ടാക്കുന്നില്ല. എങ്കിലും സംസ്ഥാനം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ ഒരു സംഘം കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. തോട്ടം മേഖലയുള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും ആവശ്യമായ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്-ആനന്ദ് ശര്‍മ്മ പറഞ്ഞു.

റബ്ബര്‍ കൃഷിക്കും റബ്ബര്‍ വ്യവസായത്തിനും ശുഭകരമായ ഭാവിയാണുള്ളത്. നിലവില്‍ റബ്ബര്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളത്. രണ്ടു പതിറ്റാണ്ടിനുള്ളില്‍ യു.എസിനെയും ജപ്പാനെയും മറികടന്ന് ഇന്ത്യ റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തുമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.