Categories

പൗരത്വത്തില്‍ സം­ശ­യം: ആനന്ദ് ഡോക്­റ്റ­റേ­റ്റ് സ്വീ­ക­രി­ച്ചില്ല

ന്യൂ­ദല്‍­ഹി: ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആ­ന­ന്ദ് ഹൈദരാ­ബാദ് യൂനിവേഴ്‌സി­റ്റി നല്‍കിയ ഡോക്­റ്റ­റേ­റ്റ് നി­ര­സി­ച്ചു. ത­ന്റെ പൗ­ര­ത്വ­ത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സം­ശ­യ പ്ര­­ക­ടി­പ്പി­തില്‍ പ്ര­കോ­പിതനായാ­ണ് ആനന്ദ് ഡോക്­റ്റ­റേ­റ്റ് നി­ര­സി­ച്ചത്. എ­ന്നാല്‍ കേ­ന്ദ്ര­മാ­ന­വ വി­ഭ­വ­ശേ­ഷി­മന്ത്രി ക­ബില്‍ സി­ബല്‍ ആ­ന­ന്ദി­നെ വി­ളി­ച്ച് മാ­പ്പു­പ­റ­ഞ്ഞി­ട്ടു­ണ്ട്. സം­ഭ­വ­ം ദൗര്‍­ഭാ­ഗ്യ­ക­ര­മാ­ണെന്നും ആ­ന­ന്ദി­ന് സൗ­ക­ര്യ­പ്പെ­ടു­ന്ന അ­വ­സ­ര­ത്തില്‍ ഡോ­ക്­റ്റ­റേ­റ്റ് സ­മ്മാ­നി­ക്കു­മെ­ന്നും സി­ബല്‍ അ­റി­യിച്ചു.

ഹൈദരാബാദില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഒഫ് മാത്തമാറ്റിഷ്യന്‍സില്‍ ആനന്ദടക്കം നാലു­പേര്‍ക്ക് ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ബഹുമതി നല്‍കാന്‍ തീരുമാ­നി­ച്ചി­രുന്നു. ഇക്കാര്യത്തില്‍ അനുമതി തേടി യൂനിവേഴ്‌സിറ്റി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തെ സമീ­പി­ച്ചി­രുന്നു. എ­ന്നാല്‍ സ്‌പെയിനില്‍ ഭാര്യക്കൊപ്പം ജീവിക്കുന്ന ആനന്ദ് സ്പാനിഷ് പൗരനാണെന്ന മറുപടിയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നല്‍കി­യത്.

മന്ത്രാ­ല­യ­ത്തി­ന്റെ ന­ട­പ­ടി­യില്‍ പ്ര­കോ­പി­തയാ­യ ആ­ന­ന്ദിന്റെ ഭാര്യ അരുണ ആന­ന്ദ് തന്റെ പാസ്‌പോര്‍ട്ട് കോ­പ്പി സം­ഘാ­ട­കര്‍ക്ക് ഇ­മെയ്‌ലില്‍ അയച്ചു കൊ­ടു­ത്തി­രുന്നു. എ­ന്നാല്‍ പിന്നീട് ആനന്ദ് ഇന്ത്യന്‍ പൗരനെന്നു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീ­ക­രി­ച്ചു. ആ­ന­ന്ദി­നെ അ­നു­ന­യി­പ്പി­ക്കാ­നായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ക­ബില്‍ സി­ബല്‍ ആ­ന­ന്ദി­നെ ഫോ­ണില്‍ ബ­ന്ധ­പ്പെ­ടു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.